Tuesday, April 2, 2024
Saturday, August 19, 2023
2022-23 അധ്യയന വർഷത്തെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ലോവർ പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ സമാനതകളില്ലാത്ത നേട്ടമാണ് നമ്മുടെ വിദ്യാലയം കൈവരിച്ചിരിക്കുന്നത്.
നാലാം ക്ലാസിൽ പഠിച്ചിരുന്ന 16 വിദ്യാർത്ഥികളിൽ 12 പേരെ LSS പരീക്ഷയ്ക്കിരിക്കാൻ യോഗ്യരാക്കുകയും 8 പേരെ LSS ജേതാക്കളാക്കാനും വിദ്യാലയത്തിന് സാധിച്ചു.
നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയ ശതമാനം 50.
ഉപജില്ലാ തലത്തിൽ തന്നെ
ഏറ്റവും വലിയ നേട്ടം...
പാനൂർ മുൻസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ LSS ജേതാക്കളാക്കിയതും ഞങ്ങൾ തന്നെ.
2021 ലും മുൻസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ LSS ജേതാക്കൾ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നായിരുന്നു. (15 പേർ).
വിദ്യാലയത്തിന്റെ അക്കാദമിക നിലവാരത്തിന്റെ സാക്ഷ്യ പത്രം തന്നെയാണ് ഈ വിജയം ....
ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സഹപ്രവർത്തകരേയും രക്ഷിതാക്കളേയും കൂട്ടുകാരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.👍
Saturday, April 2, 2022
Tuesday, March 29, 2022
Sunday, March 27, 2022
LS S 2020- 21
ആവർത്തിക്കുന്ന വിജയപരമ്പര.......
പ്രിയ രക്ഷിതാക്കളെ ....
കേരള വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായ് നടത്തുന്ന പൊതു പരീക്ഷയായ ലോവർ പ്രൈമറി സ്കൂൾ സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ വിദ്യാലയം അഭിമാനാർഹമായ വിജയം കൈവരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
അമീൻ യൂസഫ് (യൂസഫ് വി .കെ)
മുഹമ്മദ് നാസിഷ് ( S/o അഷ്ഫാക്ക് പി.കെ)
നിഹ(D/o ബജീഷ് പി.പി)
ഹാരി മഹാരാജ്(S/o രാജേഷ് കുമാർ ആർ.കെ)
മുഹമ്മദ് അമീൻ(S/o അഷ്റഫ്)
ഷസിൻ അഹമ്മദ് (S/o ഫസലുള്ള .ടി
ഫാത്തിമ യൂസഫ് (D/o യൂസഫ്.കെ )
ആര്യദേവ് പി.പി (S/o രഗീഷ് പി.പി)
ഹാനിയ (D/o മുജീബ് റഹ്മാൻ )
അൻവിയ (D/o രാജേന്ദ്രൻ)
വൈഗ (D/o രവി )
അഫ്നിദ്(S/o അനീസ്)
അലൻ ( S/o സന്തോഷ് )
അദ്നാൻ (S/o മുബാറക്ക്)
ഫാത്തിമ (D/o മുജീബ്)
എന്നീ കൂട്ടുകാരാണ് എൽ.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കളായത്...
L. S. S കേവലം ഒരു മത്സര പരീക്ഷയല്ല .തീർച്ചയായും ഒരു വിദ്യാലയത്തിൻ്റെ അക്കാദമിക മികവിൻ്റെ ദർപ്പണം കൂടിയാണ് L.S.S പരീക്ഷ. അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിൻ്റെ അന്തിമഫലം കൂടിയാണിത്.
കഴിഞ്ഞവർഷം നാലാം ക്ലാസിൽ ഉണ്ടായിരുന്ന 28 ൽ 19 പേരെ LS S പരീക്ഷ എഴുതാൻ അർഹരാക്കാനും
പരീക്ഷ എഴുതിയ 19 ൽ 15 പേരെയും വിജയതീരത്തെത്തിക്കാനും ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
ജേതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ അവരുടെ പഠന മേഖലയിൽ മുന്നേറാൻ കഴിയട്ടെ.
ഈ ഒരു മത്സര പരീക്ഷയിൽ പിന്തള്ളപ്പെട്ടു പോയതുകൊണ്ടും, യോഗ്യത നേടാനാവാത്തത് കൊണ്ടും മറ്റു കൂട്ടുകാർ വിഷമിക്കേണ്ടതില്ല.
ധാരാളം മത്സര പരീക്ഷകൾ നിങ്ങളെ കാത്തിരിക്കുന്നു. വീഴ്ചകൾ തിരിച്ചറിഞ്ഞ് പൂർവ്വാധികം ശക്തിയോടെ കുതിക്കാൻ നമുക്ക് കഴിയണം.
ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
💞 പ്രധാനാധ്യാപകൻ, സഹപ്രവർത്തകർ, പി.ടി.എ💞