ഭാഷാപഠന ക്ലാസ്സില്‍ ഒരു വ്യവഹാരരൂപം രൂപപ്പെടുന്ന വിധം.....
മൂന്നാം ക്ലാസ്സിലെ 'THREE BUTTERFLIES ' എന്ന ഇംഗ്ലീഷ് പാഠത്തിന്‍റെ പ്രവേശന പ്രവര്‍ത്തനം....
കമ്പുകെട്ടുകള്‍ ഉപയോഗിച്ച് വ്യവകലനം സ്വായത്തമാക്കുന്ന കുട്ടികള്‍...
പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിലൂടെ പ്രാഥമിക ഗുനനവസ്തുതകള്‍ സ്വായത്തമാക്കുന്ന കുരുന്നുകള്‍.....
മൂന്നാം ക്ലസിൽ പരിസരപഠനത്തിന്റെ പാഠഭാഗവുമായ് ബന്ധപ്പെട്ട് കൈ കഴുകലിന്‍റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാനായ് ഒരു ചെറുപരീക്ഷണം അധ്യാപകൻ ക്ലാസിലവതരിപ്പിച്ചപ്പോൾ ..
നാലാം ക്ലാസ്സിലെ 'താളും തകരയും' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ക്ലാസ്സില്‍ ഒരുക്കിയ സദ്യ .....
ബോധന പ്രക്രിയയിൽ പഠനോപകരണങ്ങൾ ഏറെ പ്രാധാന്യമാണുള്ളത്... പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിൽ ... പ്രാഥമിക ഗുണന വസ്തുതകൾ കുട്ടികളിലെത്തിക്കാൻ എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് തയ്യാറാക്കിയ ഒരു ടീച്ചിംഗ് എയിഡ്.
മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപ്പെട്ട് മുച്ചട്ടിഅരിപ്പയുടെ പ്രവര്‍ത്തനം നേരിട്ട് മനസ്സിലാക്കുന്ന കുട്ടികള്‍.....
ഓണാശംസകാര്‍ഡുകള്‍ സ്വന്തമായി നിര്‍മ്മിക്കുന്ന കുട്ടികള്‍..
.ഐ.ടി സാഹായത്തോടെ ക്ലോക്കില്‍ സമയം പറയുന്നത് മനസ്സിലാക്കുന്ന കുട്ടികള്‍ ....
ഒന്നാം ക്ലാസ്സുകരുടെ മോര്‍ണിംഗ് അസ്സംബ്ലി ....
മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ കേരളത്തിലെ ജില്ലകളെ പരിചയപ്പെടുകയാണ്.....
ബോധന പ്രക്രിയയുടെ പ്രസക്തഭാഗങ്ങളിലൂടെ .....
മൂന്നാം ക്ലാസ്സിലെ ഗണിതവുമായി ബന്ധപ്പെട്ട് കടലാസ്സുകൊണ്ട് വീടുണ്ടാക്കുന്ന കുട്ടികള്‍...
മരത്തണലിൽ കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞുള്ള പഠനം... വ്യത്യസ്ഥത ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്... കുട്ടികളുടെ കാര്യം പിന്നെ പറയണോ...
'ഉണർത്തു പ്രവർത്തനങ്ങൾ ' പഠന പ്രക്രിയയുടെ ഭാഗമാണ്. കുട്ടികളെ ശാരീരികമായും മാനസികമായും ഉണർത്തി അടുത്ത പഠന പ്രവർത്തനത്തിന് തയ്യാറാക്കുക എന്നത് ക്ലാസ് റൂം ട്രിക്കാണ്. അത്തരമൊരു ഉണർത്തു പ്രവർത്തനത്തിലൂടെ.....
പരീക്ഷണങ്ങൾ നടത്തി നിരീക്ഷണ ഫലങ്ങൾ അപഗ്രഥനം ചെയത് നിഗമനങ്ങളിൽ എത്താനുള്ള അവസരം ശാസ്ത്ര പഠനമുറികളിൽ കുട്ടിക്ക് ലഭിച്ചിരിക്കണം. മണ്ണിൽ വായു ഉണ്ടോ? എന്നതിനുത്തരം ഒരു ചെറു പരീക്ഷണത്തിലൂടെ കണ്ടെത്തുകയാണ് മൂന്നാം ക്ലാസിലെ കുരുന്നുകൾ ....
മൂന്നാം ക്ലാസിൽ ഞങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകൻ ഇന്ന് എടുക്കാൻ പോകുന്ന പാഠഭാഗമാണിത്. എത്രയൊക്കെ ഭംഗിയായ് ക്ലാസ് കൈകാര്യം ചെയ്താലും പലപ്പോഴും ഒരു ഇംഗ്ലീഷ് അധ്യാപകന് സാധിക്കാത്തതാണ് ശരിയായ ഉച്ചാരണത്തോടെയുള്ള മാതൃകാ വയന.ഈ പാഠഭാഗം ഇംഗ്ലീഷ് മാതൃഭാഷയായുള്ള ഒരു വ്യക്തി വായിച്ചാൽ എങ്ങിനെയിരിക്കും? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിന് ഇംഗ്ലീഷുകാരനേയും തേടി ഇംഗ്ലണ്ടിലൊന്നും പോകണ്ട. വിരൽ തുമ്പത്തുണ്ട് സാധ്യതകൾ fromtexttospeech .com സൈറ്റ് വഴി എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് തയ്യാറാക്കിയ പ്രസ്തുത പാഠഭാഗത്തിന്റെ ഓഡിയോ ഒന്ന് കേട്ടു നോക്കൂ... അതെ .. പൊതു വിദ്യാലയങ്ങളും അധ്യാപകരുംമാറുകയാണ്..... നിങ്ങൾ കരുതുന്നതിലും അപ്പുറത്തേക്ക്....
പരിസരത്തെ അറിഞ്ഞും നിരീക്ഷിച്ചും കൊണ്ടായിരിക്കണം പരിസര പഠനം ... പരിസരത്തെ മണ്ണും അതിൽ വളരുന്ന സസ്യങ്ങളേയും ,ജീവികളേയും നിരീക്ഷിക്കുകയാണ് കുട്ടികളിവിടെ.. മണ്ണിരയെ നേരിട്ട് അടുത്ത് കാണുന്നത് പലരും ആദ്യമായിട്ടാണ്. മണ്ണിരയുടെ ആഹാരം മണ്ണാണെന്നും മണ്ണിരയുടെ വിസർജ്ജ്യം മണ്ണിന് വളക്കൂറ് നൽകുന്നു എന്നും പറഞ്ഞപ്പോൾ പലർക്കും അത്ഭുതം.മണ്ണിര മണ്ണിനും അതുവഴി മനുഷ്യരാശിക്കും ചെയ്യുന്ന സേവനങ്ങൾ വിവരിച്ചപ്പോൾ അതുവരെ മണ്ണിരയെ അറപ്പോടും ,വെറുപ്പോടും കണ്ട കുത്തുനേത്രങ്ങളിൽ സ്നേഹവായ്പായി...
കുട്ടികളിൽ വളർത്തിയെടുക്കേണ്ട പ്രധാനപ്പെട്ട ഒരു ശേഷിയാണ് ഊഹിക്കാനുള്ള കഴിവ് .നീളം അളക്കുന്നതിനുള്ള യൂണിറ്റ് 'മീറ്റർ 'ആണെന്ന് കുട്ടി മനസ്സിലാക്കി കഴിഞ്ഞു. കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കളിയിലൂടെ ദൂരം ഊഹിച്ചു പറയുന്ന ഒരു പ്രവർത്തനമാണിത്.കൂട്ടുകാരൻ എറിഞ്ഞ ദൂരം ഊഹിച്ച് പറയണം.കൃത്യമായ് പറയുന്നവർക്ക് 1 പോയിൻറ് . കളിയുടെ ആദ്യഘട്ടത്തിൽ മിക്കവരുടേയും ഊഹം തെറ്റിയെങ്കിലും അവസാനമായപ്പോഴേക്കും മിക്ക കുട്ടികളുടേയും ഊഹം ശരിയായി...
ചിത്രശലഭത്തിന്‍റെ ജീവിതചക്രം ഐ. ടി സഹായത്തോടെ മനസ്സിലാക്കുന്ന വിദ്യാര്‍ഥികള്‍......
CHILDREN IN ENGLISH CLASS ROOM......
നാലാം ക്ലാസ്സ് മലയാളം പഠനമുറി...
മൂന്നാം ക്ലാസ്സ് പരിസരപഠനത്തിന്‍റെ ഭാഗമായി ശരിയായി കൈ കഴുകുന്ന വിധം കുട്ടികള്‍ മനസ്സിലാക്കുന്നു...
ഹിരോഷിമദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശങ്ങള്‍ ആലേഖനം ചെയ്ത ബഡ്ജ് നിര്‍മ്മിക്കുന്ന കുരുന്നുകള്‍..
No comments:
Post a Comment