പ്രഥമാധ്യാപകന്‍റെ ക്ലാസ്സ് മോണിറ്ററിംഗ്




പ്രധാനാധ്യാപകന്റെ ചുമതലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ലാസ് റൂം മോണിറ്ററിംഗ്.സഹ അധ്യാപകരുടെ ബോധന പ്രക്രിയ സസൂക്ഷ്മം വിലയിരുത്തി അവരെ ആ രംഗത്ത് ശാക്തീകരിക്കുക എന്നതാണ് ക്ലാസ് റൂം മോണിറ്ററിംഗിന്റെ ആത്യന്തിക ലക്ഷ്യം.ഇതിനായി പ്രധാനാധ്യാപകനും തയ്യാറാകേണ്ടതുണ്ട്. മോണിറ്റർ ചെയ്യാൻ പോകുന്ന ക്ലാസിന്റെ ടീച്ചിംഗ് മാന്വൽ തലേ ദിവസം തന്നെ നന്നായി പഠിച്ച് വിലയിരുത്തി വേണമെങ്കിൽ വിദഗ്ദ്ധരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ് പ്രധാനാധ്യാപകൻ ഒരുങ്ങണം. ബോധന പ്രക്രിയ സസൂക്ഷ്മം വിലയിരുത്തി പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ രേഖപ്പെടുത്തണം. തുടർന്ന് നടക്കുന്ന സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗത്തിൽ പ്രസ്തുത റിപ്പോർട്ട് അവതരിപ്പിക്കുകയും ടീച്ചർക്ക് ഗുണാത്മകമായ നിർദ്ദേശങ്ങൾ പ്രധാനാധ്യാപകൻ നൽകുകയും ചെയ്യുന്നു.

വിദ്യാലയത്തെ അക്കാദമിക മികവിലേക്കുയർത്താനുള്ള ഒരു കൈത്താങ്ങാണ് പ്രധാനാധ്യാപകന്റെ ക്ലാസ് റൂം മോണിറ്ററിംഗ് .....


No comments:

Post a Comment