പാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് പരിസമാപ്തിയായി......
എഴുപത്തി രണ്ടോളം വിദ്യാലയങ്ങളിൽ നിന്ന് മൂന്നായിരത്തോളം പ്രതിഭകൾ മാറ്റുരച്ച കലാമാമാങ്കം...
ഉജ്ജ്വല പ്രകടനമാണ് നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകള്‍ നടത്തിയത്..അറുത്തിയെട്ട് വിദ്യാലയങ്ങൾ മാറ്റുരച്ച..എൽ .പി വിഭാഗം കലാമേളയിൽ നമ്മുടെ വിദ്യാലയം അഞ്ചാം സ്ഥാനത്തെത്തി.

ആകെയുള്ള 13 ഇനങ്ങളിൽ 9 ലും നമ്മുടെ കുരുന്നുകൾ A ഗ്രേഡ് കരസ്ഥമാക്കി.


അറബിക് കലോത്സവത്തിലും മികച്ച പ്രകടനമാണ് വിദ്യാലയം നടത്തിയത്. 

ഉപജില്ലയിൽ എഴാം സ്ഥാനത്ത് നമ്മളുണ്ട്..

പല കാരണങ്ങൾ കൊണ്ടും ഈ നേട്ടം മഹത്തരമാണ്...

നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർ മാത്രമായിരുന്നു ഇവരുടെ പരിശീലകരെന്നുള്ളത് ശ്രദ്ധേയം....
കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കലാവാസനകളെ കണ്ടെത്തി അതിനെ അതിന്റെ പരമാവധിയിൽ എത്തിക്കാൻ  ഇവിടുത്തെ അധ്യാപകർക്കു കഴിഞ്ഞു എന്നുള്ളത് പ്രശംസനീയമാണ്. 
വളരെ പരിമിതമായ വിഭവങ്ങളായിരുന്നു ഞങ്ങളുടെ കൈയ്യിൽ ഉണ്ടായിരുന്നത്......
അവയെ രാകി മിനുക്കി 
പ്രഭാപൂരിതമാക്കാൻ ഞങ്ങൾക്കു കഴിഞ്ഞതിന്റെ ഫലം കൂടിയാണിത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞങ്ങളുടെ 
കഠിനാദ്ധ്വാനത്തിന്റെ ഫലം..
പോയിന്റ് നിലയിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വിദ്യാലയങ്ങളിലെല്ലാം സംഗീതവും, നൃത്തവും,ചിത്ര രചനയും ശാസ്ത്രീയമായി പ്രത്യേകം അഭ്യസിക്കുന്ന കുട്ടികളുണ്ടെന്ന  കാര്യം നാം മറക്കരുത്.

കലാമേളയിൽ മാത്രമല്ല ശാസ്ത്രമേളയുടെ ഭാഗമായ പ്രവൃത്തി പരിചയമേളയിലും നാം റണ്ണർ അപ്പാണ്. കായിക മേളയിലും നിലവിലെ പാനൂർ ഉപജില്ലാതല ചാമ്പ്യൻമാരാണ് നമ്മുടെ വിദ്യാലയം.

അക്കാദമിക രംഗത്തും നാം ഒട്ടും പിറകിലല്ല....അതിനുള്ളസാക്ഷ്യപത്രമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി  നാം നേടിയിട്ടുള്ള LSS  വിജയഗാഥ..

ഞങ്ങളുടെ  വിദ്യാലയത്തിന്റെ .....ഞങ്ങളുടെ കുരുന്നുകളുടെ ...

മഹത്തായ നേട്ടങ്ങളിൽ ....മനം നിറയെ...
സന്തോഷവുമായ് .....
പ്രധാനാധ്യാപകനും, സഹപ്രവർത്തകരും.



TO VIEW SCHOOL WISE POINT REPORT

                                                                                                 


കലോത്സവത്തിലെ ചില പ്രകടനങ്ങളിലൂടെ......


കഥ പറയല്‍ (മലയാളം) അയിഷ സാജിദ് (A Grade) 






ദേശഭക്തിഗാനം,സംഘഗാനം (ഒന്നാം സ്ഥാനം A Grade)




മുഹമ്മമദ് സിനാന്‍... പദ്യം ചൊല്ലല്‍ അറബിക് (A Grade)





റസീന്‍ മുഹമ്മദ്  ...പ്രസംഗം - മലയാളം(A Grade)





മുഹമ്മമദ് നാസിഷ്  പദ്യം ചൊല്ലല്‍ ഇംഗ്ലീഷ് (A Grade)


No comments:

Post a Comment